Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ആദ്യ ഇ–ടാക്സി സർവീസ് നാഗ്പുരിൽ

electric-car

രാജ്യത്തെ ആദ്യ ഇ–ടാക്സി സർവീസിനു നാഗ്പുരിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം. മഹീന്ദ്രയുടെ 100 ഇ2ഒ ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ 200 വാഹനങ്ങളടങ്ങുന്ന ടാക്സി സർവീസാകും ഉണ്ടാകുക. ഇ–ബസുകൾ, ഇ–ഓട്ടോ റിക്ഷകൾ എന്നിവയുടെ സർവീസും ആരംഭിക്കും. ആപ് അധിഷ്ഠിത ടാക്സി സർവീസായ ഒലയുമായി ചേർന്നാണു പദ്ധതി. നാഗ്പുരിലെ നാലു പ്രധാന കേന്ദ്രങ്ങളിലായി 50 ചാർജിങ് പോയിന്റുകളും സ്ഥാപിക്കും. 

ആവശ്യത്തിനു ചാർജിങ് സ്റ്റേഷനുകളുണ്ടെങ്കിൽ ഇലക്ട്രിക് ടാക്സികൾ ഏറെ സൗകര്യപ്രദമായ ഗതാഗതമാർഗമാകുമെന്നും യാത്രച്ചെലവു പകുതിയോളമെങ്കിലും കുറയുമെന്നാണു പ്രതീക്ഷയെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 

ഇലക്ട്രിക് വാഹനങ്ങളുടെ പ്രോൽസാഹനത്തിനായി അവയ്ക്കു വാറ്റും റോഡ് നികുതിയും ഒഴിവാക്കുമെന്നു മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.