Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡ്രോയ്ഡിൽ ജൂഡി ആക്രമണം; 3.6 കോടി‌ ഫോണുകളെ ബാധിച്ചു

chef-judy-android

വിൻഡോസിലെ വാനാക്രൈ ആക്രമണത്തിന്റെ ചൂടാറും മുൻപേ ആൻഡ്രോയ്ഡിൽ ജൂഡിയുടെ വിളയാട്ടം. വാനാക്രൈ പോലെ കുഴപ്പം പിടിച്ച, രണ്ടിലൊന്നു തീരുമാനിക്കേണ്ട തരത്തിലുള്ള വൈറസല്ല ജൂഡി. ഇതൊരു ആഡ്‌വെയറാണ്. അതായത്, പരസ്യങ്ങളിൽ ഓട്ടമാറ്റിക്കായി ക്ലിക്ക് ചെയ്യുന്ന വൈറസ്.

നിങ്ങളുടെ സ്മാർട്‌ഫോണിൽ എവിടെ നിന്നെന്നറിയാതെ പരസ്യങ്ങൾ ചാടി വീഴുന്ന പ്രതിഭാസം ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങൾ ജൂഡിയുടെ അല്ലെങ്കിൽ മറ്റേതെങ്കിലും ആഡ്‌വെയറിന്റെ ഇരയാണെന്നുറപ്പിക്കാം. കൊറിയൻ കമ്പനിയായ കിനിവിനി പ്ലേ സ്റ്റോറിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന 41 ആപ്പുകളാണ് ചെക്ക്‌പോയിന്റ് സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് എന്ന സുരക്ഷാ സ്ഥാപനം ആഡ്‌വെയറുകളാണെന്നു കണ്ടെത്തിയത്.

പേരിനൊപ്പം ജൂഡി എന്നുള്ള ആപ്പുകളാണ് മാൽവെയറിനു പിന്നിൽ എന്നതിനാലാണ് ഈ മാൽവെയറിന് ജൂഡി എന്നു പേരിട്ടിരിക്കുന്നത്. ഫാഷൻ ജൂഡി, ആനിമൽ ജൂഡി, ഷെഫ് ജൂഡി എന്നിങ്ങനെയുള്ള പേരുകളിൽ തുടങ്ങുന്ന മാൽവെയർ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്.