Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംസങ് ഗാലക്‌സി ജെ3 പ്രോ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും

samsung-galaxy-j3-pro

കൊച്ചി∙ സാംസങ് ഇന്ത്യയുടെ ഗാലക്‌സി ജെ3 പ്രോ സ്മാർട്ട്‌ഫോൺ ഓൺലൈൻ ഷോപ്പിങ് പോർട്ടലായ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും. മേക്ക് ഫോർ ഇന്ത്യ ഫീച്ചറുകളുമായി എത്തുന്ന ഗാലക്‌സി ജെ3 പ്രോയിൽ അൾട്രാ ഡാറ്റ സേവിങ് (യുഡിഎസ്), എസ് ബൈക്ക് മോഡ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

യുഡിഎസ് സംവിധാനം മൊബൈൽ ഡാറ്റ ചെലവിൽ 50 ശതമാനം ലാഭം തരുന്നു. എസ് ബൈക്ക് മോഡ് ഉത്തരവാദിത്വ ഡ്രൈവിങ് പ്രോൽസാഹിപ്പിക്കുന്നു. 1.5 ജിഗാഹെർട്ട്‌സ് ക്വാഡ് കോർ പ്രോസസർ, 2ജിബി റാം തുടങ്ങിയവ മൾട്ടി-ടാസ്‌കിങ് അനായാസമാക്കുന്നു.

പ്രചാരമുള്ള ഗെയിമുകൾ വളരെ വേഗത്തിൽ ആസ്വദിക്കാം, 16 ജിബി ഇന്റേണൽ മെമ്മറി 128 ജിബി വരെ ഉയർത്താം, ആവശ്യം പോലെ വീഡിയോ, സംഗീതം, ചിത്രങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ പ്രധാന സവിശേഷതകളിൽപ്പടുന്നു.

അഞ്ച് ഇഞ്ച് എച്ഡി സൂപ്പർ അമോൾഡ് സ്‌ക്രീൻ, 4ജി സ്പീഡ്, ചിത്രങ്ങൾക്ക് മിഴിവ്, തെളിച്ചം, നല്ല വർണം, മികച്ച മൾട്ടീമീഡിയ കൺടന്റ്, എട്ടു പിക്‌സൽ റിയർ കാമറ, അഞ്ചു മെഗാ പിക്‌സൽ മുൻ കാമറ തുടങ്ങിയ സവിശേഷതകളുമുള്ള ഫോണിന്റെ വില 7,990 രൂപയാണ്.