Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരിക്കാരുടെ രക്ഷയ്ക്ക് ട്രായ്‌ ആപ്പുകൾ

Vision 2020

കോൾ നിലവാരവും ഡേറ്റ വേഗവും റിപ്പോർട്ട് ചെയ്യുന്നതിനും മൊബൈൽ മാർക്കറ്റിങ് കോളുകളും എസ്എംഎസുകളും അകറ്റി നിർത്തുന്നതിനുമായി ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) മൂന്ന് ആൻഡ്രോയ്ഡ് ആപ്പുകൾ അവതരിപ്പിച്ചു. മൈ കോൾ, മൈ സ്പീഡ്, ഡു നോട്ട് ഡിസ്റ്റർബ് എന്നിവയാണ് ആപ്പുകൾ.

മൈ കോൾ ആപ്പ് ഓരോ കോളിന്റെയും നിലവാരം തൽസമയം റിപ്പോർട്ട് ചെയ്യാൻ അവസരമൊരുക്കും. കോളിലെ ഒഡിയോ ഡിലേ, കോൾ ഡ്രോപ് തുടങ്ങിവയും ആപ്പിൽ പ്രത്യേകം രേഖപ്പെടുത്താം. ഫോണിലെ ഡേറ്റ വേഗം റിപ്പോർട്ട് ചെയ്യുന്നതിനാണ് മൈ സ്പീഡ്.

ഡിഎൻഡി ആപ്പ് ഉപയോഗിച്ചു ടെലി മാർക്കറ്റിങ് കോളുകളിൽ നിന്നും എസ്എംഎസുകളിൽ നിന്നും അകന്നു നിൽക്കാം. ക്രൗഡ്സോഴ്‍സിങ് സ്വഭാവമുള്ള ആപ്പുകളിൽ നിന്നു ലഭിക്കുന്ന വിവരം ഉപയോഗിച്ചായിരിക്കും ട്രായ് സേവനദാതാക്കളെ വിലയിരുത്തുക.