Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വർഷ ഡേറ്റ പായ്ക്കുകൾ വേണമെന്നു ട്രായ്

INDIA-IT-INTERNET-BANGALORE

ന്യൂഡൽഹി ∙ ഒരു വർഷം സാധുതയുള്ള ഇന്റർനെറ്റ് (ഡേറ്റ) പായ്ക്കുകൾ അവതരിപ്പിക്കണമെന്നു ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) മൊബൈൽ ടെലികോം സേവന ദാതാക്കളോട് ആവശ്യപ്പെട്ടു. 365 ദിവസം പ്രാബല്യമുള്ള പായ്ക്കുകൾക്ക് കഴിഞ്ഞ ഓഗസ്റ്റിൽ അനുമതി നൽകിയിരുന്നെങ്കിലും ഒരു കമ്പനിയും അത്തരമൊന്ന് അവതരിപ്പിച്ചിട്ടില്ല.