Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ ബെംഗളൂരുവിൽ നെറ്റ്ആപ് പദ്ധതി

startup-ideas-1

ബെംഗളൂരു ∙ യുഎസ് ഡേറ്റ മാനേജ്മെന്റ് കമ്പനിയായ നെറ്റ്ആപ്പ് ഇന്ത്യയിലെ ആദ്യ സ്റ്റാർട്ടപ്പ് എക്സിലറേറ്റർ ബെംഗളരുവിൽ ആരംഭിച്ചു. വൈറ്റ്ഫീൽഡിലെ നെറ്റ്ആപ് ക്യാംപസിലാണു പുതുതലമുറ സ്റ്റാർട്ടപ് സംരംഭങ്ങൾക്കു വേണ്ട സാങ്കേതിക സഹായവും വ്യാപാര ഉപദേശവും നൽകുന്ന പരിപാടി സംഘടിപ്പിക്കുന്നതെന്ന് നെറ്റ്ആപ് ഇന്ത്യ സീനിയർ വൈസ്പ്രസിഡന്റും എംഡിയുമായ ദീപക് വിശ്വേശ്വരയ്യ പറഞ്ഞു. 

ആഗോള വിപണിയിൽ ഇവരുടെ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും നെറ്റ്ആപ് പ്ലാറ്റ്ഫോം ഉപയോഗിച്ചു വ്യാപാര പങ്കാളികളെ കണ്ടെത്തുന്നതിനും അവസരമുണ്ടാകും. നാലു മാസത്തെ പരിപാടിക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു.

തുടർന്നു 15,000 ഡോളറിന്റെ പലിശരഹിത ഗ്രാന്റ് അനുവദിക്കും. ഐടി സംരംഭകനും മണിപ്പാൽ ഗ്ലോബൽ എജ്യൂക്കേഷൻ ചെയർമാനുമായ ടി.വി.മോഹൻദാസ് പൈ, നെറ്റ്ആപ്പ് ഇന്ത്യ ഡയറക്ടർ അജയ് മോട്ടഗനഹള്ളി തുടങ്ങിയവരും സന്നിഹിതനായിരുന്നു.