Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പ് കോംപസ് ബുക്കിങ് തുടങ്ങി

jeep-compass-3

മുംബൈ ∙ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസിന്റെ എസ്‌യുവി ‘ജീപ്പ് കോംപസി’ന്റെ ബുക്കിങ് ഷോറൂമുകളിലും jeep-india.com എന്ന വെബ്സൈറ്റിലും ആരംഭിച്ചു. 50000 രൂപയാണ് ബുക്കിങ് തുക. പുണെ പ്ലാന്റിൽ നിർമിക്കുന്ന ജീപ്പ് കോംപസ് പെട്രോൾ, ഡീസൽ എൻജിനുകളിൽ എത്തും.

പെട്രോളിൽ മാനുവൽ ഗിയർ – ഓട്ടമാറ്റിക് ഗിയർ മോഡലുകളുണ്ട്. ഡീസലിൽ മാനുവൽ മാത്രം. 2–വീൽ ഡ്രൈവ്, 4 വീൽ ഡ്രൈവ് ഓപ്ഷനുകളുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ല. വിപണനോദ്ഘാടനം ജൂലൈ ഒടുവിലോ ഓഗസ്റ്റ് ആദ്യമോ നടക്കും.