Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് സിം ഉള്ളഫോണിൽ സ്പീഡ് കുറയുമെന്ന് മന്ത്രി

AA_22032017_481992

ന്യൂഡൽഹി ∙ രണ്ടു സിം കാർഡ് ഉപയോഗിക്കാവുന്ന 4ജി സ്മാർട് ഫോണുകൾക്ക് ഇന്റർനെറ്റ് വേഗം സംബന്ധിച്ച പ്രശ്നങ്ങളുണ്ടെന്നും ഇതു പരിഹരിക്കാൻ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തണമെന്ന് ഹാൻഡ്സെറ്റ് നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ഐടി സഹമന്ത്രി പി.പി. ചൗധരി. ഫോണുകളിലെ ഇന്റർനെറ്റ് വേഗം സംബന്ധിച്ച് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) നൽകിയ വിവരങ്ങൾ ലോക്സഭയിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ഹാൻഡ്സെറ്റുകളുടെ നിലവാരക്കുറവാണ് ഉപയോക്താക്കൾക്ക് അനുഭവപ്പെടുന്ന നെറ്റ്‌വർക്ക് പ്രശ്നങ്ങൾക്കും കോൾ തടസ്സപ്പെടലിനും കാരണമെന്നു ടെലികോം കമ്പനികൾ ആരോപിച്ചിരുന്നു. എന്നാൽ മൊബൈൽ ഫോൺ നിർമാതാക്കൾ ഈ വാദം അംഗീകരിക്കുന്നില്ല.

ചില ഫോണുകളിൽ രണ്ടു സിം ഒരേസമയം ഉപയോഗിക്കപ്പെടുമ്പോൾ സ്പീഡ് കുറയുന്നെന്നു മന്ത്രി പറഞ്ഞു. 4ജി സിം, 3ജി/2 ജി സ്ലോട്ടിൽ ഇടുന്നതു ചില മോഡലുകളിൽ പ്രശ്നമാകുന്നു. ഒരു സിം 4 ജി മാത്രമുള്ളതാണെങ്കിൽ അതാണു ചിലപ്പോൾ പ്രശ്നം – മന്ത്രി പറഞ്ഞു.

മൊബൈൽ നിർമാതാക്കളുടെ സംഘടനയായ ഇന്ത്യൻ സെല്ലുലാർ അസോസിയേഷനോട് പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.