Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗജന്യ ആന്റി വൈറസുമായി കാസ്പെർസ്കി

kaspersky

റഷ്യൻ ആന്റി വൈറസ് കമ്പനിയായ കാസ്പെർസ്കി ഇതാദ്യമായി സൗജന്യ ആന്റി വൈറസ് സോഫ്റ്റ്‍വെയർ പുറത്തിറക്കി. കംപ്യൂട്ടർ ആന്റി വൈറസുകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒന്നായ കാസ്പെർസ്കി റഷ്യൻ സർക്കാരുമായുള്ള ബന്ധത്തിന്റെ പേരിൽ യുഎസിൽ വലിയ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിലാണ് സോഫ്റ്റ്‌വെയറിന്റെ സൗജന്യ പതിപ്പ് അവതരിപ്പിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. 

കാസ്പെർസ്കിയുടെ സൗജന്യ പതിപ്പ് യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവിൽ എത്തിയിരിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യയിലും ലഭിക്കും. വില കൊടുത്തു വാങ്ങുന്ന കാസ്പെർസ്കി സോഫ്റ്റ്‍വെയറിലുള്ളതെല്ലാം സൗജന്യ പതിപ്പിലില്ല. ഇ–മെയിൽ, വെബ് ആന്റി വൈറസ് പോലെയുള്ള അവശ്യം വേണ്ട സുരക്ഷ മാത്രമേ സൗജന്യ പതിപ്പ് നൽകൂ.