Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപ കയറി, ഓഹരി ഇറങ്ങി

KOLKATA ECONOMY

കൊച്ചി ∙ വായ്പ നയപ്രഖ്യാപനം രൂപയ്ക്കു കരുത്തുകൂട്ടി. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 63.70 നിരക്കി‍ൽ എത്തി. രണ്ട് വർഷത്തെ ഉയർന്ന നിലവാരം കൂടിയാണിത്.  ഇന്നലെ മാത്രം മെച്ചപ്പെട്ടത് 37 പൈസ. കയറ്റുമതിക്കാർ ഡോളർ വിറ്റഴിക്കുകയാണു ചെയ്തത്. സാമ്പത്തികരംഗം മികച്ച വളർച്ച നേടുമെന്ന റിസർവ് ബാങ്ക് അനുമാനമാണ് രൂപയ്ക്കു നേട്ടമായത്. 

നാണ്യപ്പെരുപ്പം വളരെ കുറഞ്ഞതിനാലും മഴ നന്നായി ലഭിച്ചതിനാലും അടിസ്ഥാന പലിശ നിരക്കിൽ റിസർവ് ബാങ്ക് കാൽ ശതമാനമെങ്കിലും കുറവു വരുത്തുമെന്നു പരക്കെ അനുമാനിക്കപ്പെട്ടിരുന്നു. അതു ബാങ്ക് പലിശ കുറവിലേക്കു നയിച്ച് വ്യവസായ നിക്ഷേപം വർധിക്കുമെന്ന പ്രതീക്ഷയിൽ ഓഹരി വിപണിയിൽ കുതിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെടുകയും ചെയ്തു.

എന്നാൽ ഇന്നലെ റിസർവ് ബാങ്ക് പ്രഖ്യാപനം വന്ന ദിവസം ഓഹരി വിപണിയിൽ ചെറിയ ഇടിവാണുണ്ടായത്. സെൻസെക്സ് 98 പോയിന്റും നിഫ്റ്റിയിൽ 33 പോയിന്റും ഇടിഞ്ഞു. സെൻസെക്സ് 32476.74ലും നിഫ്റ്റി 10081.5 ലുമാണു ക്ലോസ് ചെയ്തത്.