Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ യുവസംരംഭകർക്കൊപ്പം: മുഖ്യമന്ത്രി

pinarayi

കൊച്ചി ∙ യുവതയുടെ കർമശേഷി പ്രകടമാക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആകാശമാണു പരിധിയെന്നും എല്ലാ പിന്തുണയുമായി സർക്കാർ യുവസംരഭകർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിച്ച ഐഇഡിസി 2017 ഉച്ചകോടിയിൽ മികച്ച യുവസംരംഭകർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുവസംരംഭകരെ പ്രോൽസാഹിപ്പിക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ഗൂഗിൾ ദക്ഷിണേഷ്യാ വൈസ് പ്രസിഡന്റ് രാജൻ ആനന്ദൻ, ഐടി സെക്രട്ടറി എം. ശിവശങ്കർ, കേരള സാറ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, ഹ്യൂമെൻസ് സിഇഒ സ്കോട്ട് ഒബ്രിൻ, റോജി എം. ജോൺ എംഎൽഎ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ യുവസംരംഭകരും വിദ്യാർഥികളുമായി മൂവായിരത്തോളം പേർ പങ്കെടുത്തു. റോഡിലെ തിക്കിനിടയിലും ആംബുലൻസ് സേവനങ്ങൾക്കു തടസ്സം കൂടാതെ പോകാൻ കഴിയുന്ന ട്രാഫിറ്റൈസർ എന്ന യുവസംരംഭകരുടെ മൊബൈൽ ട്രാഫിക് നിയന്ത്രണ ആപ് ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ഫെയ്‌ലിങ് ടു സക്സീഡ് എന്ന പുസ്തകമെഴുതിയ കെ. വൈദീശ്വരൻ, ഇ–കൊമേഴ്സ് സംരംഭകൻ രാഹുൽ നർവേകർ, പത്തനാപുരത്തു നിന്നു മികച്ച ഐടി സംരംഭം പടുത്തുയർത്തിയ വരുൺ ചന്ദ്രൻ, ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റൽ ഉപകരണങ്ങളുടെ ഉൽപാദകനായ ജോ കുര്യാക്കോസ്, ചക്ക ഉൽപന്നങ്ങൾ ലോകത്താകമാനം എത്തിച്ച ജെയിംസ് ജോസഫ്, ചായ്പാനി സ്റ്റാർട്ടപ്പിന്റെ സ്ഥാപക ശ്രുതി ചതുർവേദി, ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ് തുടങ്ങി ഒട്ടേറെ പ്രമുഖർ ചർച്ചകളിൽ പങ്കെടുത്തു. സ്റ്റാർട്ടപ് മിഷന്റെ ഇരുന്നൂറോളം ഇന്നൊവേഷൻ ഒൻട്രപ്രനർഷിപ് ഡവലപ്മന്റ് സെന്ററുകളിൽ (ഐഇഡിസി) നിന്നു തിരഞ്ഞെടുത്ത 50 മാതൃകകൾ മേളയിൽ പ്രദർശിപ്പിച്ചു.

ഉച്ചകോടി യുവസംരംഭകരോടു പറഞ്ഞത്

∙ ഐടി പാർക്കുകളിൽ മാത്രമേ വ്യവസായം വളരൂ എന്ന വിശ്വാസം ഉപേക്ഷിക്കുക

∙ആശയങ്ങൾക്കും സാധ്യതകൾക്കും അതിരുകളില്ല

∙പരാജയത്തെക്കുറിച്ചും ഇന്നലെകളെക്കുറിച്ചും മറന്നേക്കൂ.

∙വിഷയത്തിലുള്ള പ്രാഥമികമായ അറിവു കൊണ്ടു പോലും വിജയകരമായ സംരംഭം നടത്താം

∙അനുകൂല സാഹചര്യം പൂർണമായും ഉപയോഗപ്പെടുത്തുക

∙പ്രശ്‌നങ്ങൾ എങ്ങിനെ പരിഹരിക്കാനാകും എന്നറിയുക മാത്രമാണു മികച്ച സംരംഭത്തിന്റെ മാനദണ്ഡം

∙സ്വയം പിഴവുകൾ കണ്ടുപിടിക്കുന്നതു ശീലമാക്കുക

∙ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.