Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖൊസ്രോഷാഹി ഇനി ഊബർ മേധാവി

UK EXPEDIA

ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ടാക്സി കമ്പനിയായ ഊബറിന് ഇനി പുതിയ സാരഥി. ട്രാവൽ കമ്പനിയായ എക്സ്പീഡിയയുടെ മേധാവി ദാറാ ഖൊസ്രോഷാഹിയെ കമ്പനി സിഇഒ ആയി നിയമിച്ചു.

ഇറാൻ വിപ്ലവകാലത്ത് അമേരിക്കയിലേക്കു കുടിയേറിയ ഖൊസ്രോഷാഹി ന്യൂയോർക്കിലാണു വളർന്നത്. കമ്പനിയുടെ സ്ഥാപകരിലൊരാൾ കൂടിയായിരുന്ന സിഇഒ ട്രാവിസ് കലാനിക് നിക്ഷേപകരുടെ സമ്മർദത്തെ തുടർന്നു രണ്ടു മാസം മുൻപാണു രാജിവച്ചത്.