Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘5ജി’യിൽ എത്താൻ മൂന്നു വർഷം

SKOREA-IT-TELECOM-SAMSUNG-SMARTPHONE

ന്യൂഡൽഹി ∙ രാജ്യത്തെ ടെലികോം മേഖലയിൽ 5ജി സാങ്കേതിക വിദ്യ 2020 ആകുമ്പോഴേക്കും പുറത്തിറക്കാനുള്ള മാർഗരേഖ തയാറാക്കാൻ ഉന്നത തല സമിതി രൂപീകരിച്ചതായി കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു. ലോകമെങ്ങും 2020ൽ 5ജി സാങ്കേതിക വിദ്യയിലേക്കു കടക്കുമ്പോൾ ഇന്ത്യയും സജ്ജമായിരിക്കുമെന്നു മന്ത്രി പറഞ്ഞു.

കേന്ദ്ര ടെലികോം, ശാസ്ത്ര സാങ്കേതികവിദ്യ, ഐടി സെക്രട്ടറിമാർക്കു പുറമെ ടെലികോം മേഖലയിലെ വിദഗ്ധരും സമിതിയിലുണ്ടാകും. 5ജി സേവന, ഉൽപന്ന ഗവേഷണത്തിനായി ടെലികോം മന്ത്രാലയം 500 കോടി രൂപ നീക്കിവയ്ക്കും. 5ജി സാങ്കേതിക വിദ്യ നിലവിൽ വരുന്നതോടെ നഗരമേഖലകളിൽ സെക്കൻഡിൽ 10,000 എംബിയും ഗ്രാമ മേഖലകളിൽ സെക്കൻഡിൽ 1000 എംബിയും വേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാകും.