Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാൻ കാർഡ് ഇല്ലാതെ വാങ്ങാം; എട്ടു പവൻ സ്വർണം വരെ

gold-price-jewellery

കൊച്ചി∙ എട്ടു പവൻ വരെ സ്വർണാഭരണം ഇനി പാൻ കാർഡ് ഇല്ലാതെ വാങ്ങാം. സ്വർണ വ്യാപാര മേഖലയിലാകെ ആശ്വാസകരമായ തീരുമാനമാണിത്. പാൻ കാർഡില്ലാതെ രണ്ടു ലക്ഷം രൂപയ്ക്കു വരെ സ്വർണാഭരണം വാങ്ങാമെന്ന തീരുമാനത്തെ ദേശീയ തലത്തിൽ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

നേരത്തേ രണ്ടു പവൻ ആഭരണം പോലും പാൻകാർഡ് ഇല്ലാതെ വാങ്ങാൻ കഴിയില്ലായിരുന്നു. ഇതു വിൽപനയെ കാര്യമായി ബാധിച്ചു. സമ്മാനമായി കൊടുക്കാൻ പോലും ആരും സ്വർണം വാങ്ങാതെയായി. ഭാവിയിൽ പെൺമക്കളുടെ കല്യാണത്തിനായി മാസംതോറും കുറച്ചു സ്വർണം വാങ്ങുന്ന ശമ്പളക്കാരുണ്ട്. അവരും പാൻ കാർഡ് വേണമെന്നു വന്നപ്പോൾ പേടിച്ചുപോയി. രേഖകളിലുള്ള ന്യായമായ ശമ്പളപ്പണം പോലും സ്വർണം വാങ്ങാൻ മാസംതോറും ഉപയോഗിച്ചാൽ കള്ളപ്പണമായി കരുതപ്പെടുമോ എന്നായിരുന്നു സന്ദേഹം.