Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്പനികൾ കാറ്റലോണിയ വിടുന്നു

മാഡ്രിഡ് ∙ സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം നേടാനുള്ള തീരുമാനത്തെത്തുടർന്ന് കമ്പനികൾ തങ്ങളുടെ ആസ്ഥാനങ്ങൾ കാറ്റലോണിയയിൽ നിന്നു സ്പെയിനിന്റെ മറ്റു ഭാഗങ്ങളിലേക്കു മാറ്റുന്നു. രാജ്യത്തെ കൊമേഴ്സ്യൽ റജിസ്റ്ററിയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. ഈ മാസം 19 വരെ ചെറുതും വലുതുമായ 1,185 കമ്പനികൾ പ്രവിശ്യ വിട്ടെന്നാണു കണക്കുകൾ. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കുമെന്നു സ്പെയിൻ മുന്നറിയിപ്പു നൽകിയതിനെത്തുടർന്നാണ് ഈ ഒഴിഞ്ഞുപോക്ക്.