Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐബിഎസ്‌ സോഫ്‌റ്റ്‌വെയറിന് സ്‌മാർട്‌സിറ്റിയിൽ ഓഫിസ്

smart-city

കൊച്ചി ∙ ഗതാഗത, ലോജിസ്‌റ്റിക്‌സ്‌ വ്യവസായ മേഖലയ്‌ക്കുള്ള സാങ്കേതികവിദ്യാ ദാതാക്കളിൽ പ്രമുഖരായ ഐബിഎസ്‌ സോഫ്‌റ്റ്‌വെയറിനു സ്‌മാർട്‌സിറ്റി കൊച്ചിയിലും ഓഫിസ്. 27,489 ചതുരശ്ര അടി ഓഫിസ് പ്രവർത്തനം തുടങ്ങി. ഐബിഎസിന്റെ കൊച്ചിയിലെ രണ്ടാമത്തെ ഓഫിസാണിത്. 250–ലേറെ ജീവനക്കാരുണ്ട്.

2017ൽ 20 വർഷം പൂർത്തിയാക്കുന്ന ഐബിഎസിന്‌ അമേരിക്കൻ രാജ്യങ്ങൾ, യൂറോപ്, ഏഷ്യാ പസഫിക്‌, ആഫ്രിക്ക എന്നിവിടങ്ങളിൽ ഓഫിസുകളുണ്ട്‌. സ്‌മാർട് സിറ്റിയുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ  സന്തോഷമുണ്ടെന്ന്‌ ഐബിഎസ്‌ സോഫ്‌റ്റ്‌വെയർ ഗ്ലോബൽ എച്ച്‌ആർ മേധാവിയും സീനിയർ വൈസ്‌ പ്രസിഡന്റുമായ പി. ജയൻ പറഞ്ഞു.