Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ സ്ലോ ആയോ? ഇതാണു കാരണം

iPhone

സാൻഫ്രാൻസിസ്കോ ∙ പഴയ മോഡൽ ഐഫോണുകളുടെ പ്രവർത്തന വേഗം മനഃപൂർവം കുറയ്ക്കുന്നുണ്ടെന്ന് ആപ്പിൾ സമ്മതിച്ചു. പ്രവർത്തനവേഗം കുറയ്ക്കുന്നതുവഴി ഉപയോക്താക്കളെ പുതിയ മോഡൽ ഐഫോണുകൾ വാങ്ങാൻ നിർബന്ധിതരാക്കുകയാണു കമ്പനി എന്ന് ഏറെ നാളായി ആരോപണമുണ്ട്.

മറ്റു ചില കാരണങ്ങളാണു വേഗം കുറയ്ക്കലിനു പിന്നിലെന്ന് കമ്പനി വിശദീകരിക്കുന്നു. തണുപ്പുകാലാവസ്ഥയിലോ ബാറ്ററി പഴക്കം ചെന്നതാകുമ്പോഴോ ബാറ്ററി ചാർജ് കുറവായിരിക്കുമ്പോഴോ ഐഫോൺ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി ലഭിക്കാതെ വരും. അപ്പോൾ ഫോൺ അപ്രതീക്ഷിതമായി ഓഫ് ആകും. ഈ ഓഫ് ആകൽ ഒഴിവാക്കാൻ കമ്പനി ഐ ഫോൺ 6 ലാണ് ‘വേഗം കുറയ്ക്കൽ’ വിദ്യ ആദ്യം പ്രയോഗിച്ചത്. വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യം.

എന്നാൽ വേഗം കുറയുമ്പോൾ പ്രശ്നം ബാറ്ററിയുടേതാണെന്ന് മിക്കവരും മനസിലാക്കുന്നില്ല; ബാറ്ററി മാറ്റുന്നതിനു പകരം ഫോൺ തന്നെ മാറ്റുന്നു. ഐഫോൺ 7 നും വേഗം കുറയ്ക്കൽ സംവിധാനമുണ്ട്.