Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊബറിന്റെ 15% ഓഹരി സോഫ്റ്റ് ബാങ്കിന്

Uber-mobile.jpg.image.784.410

ന്യൂയോർക്ക് ∙ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഓൺലൈൻ ടാക്സി കമ്പനിയായ ഊബറിന്റെ 15% ഓഹരി സ്വന്തമാക്കും. അടുത്ത വർഷം തുടക്കത്തിൽ 100 കോടി ഡോളറിന്റെ പ്രാഥമിക നിക്ഷേപവും നടത്തും. ഊബർ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ രണ്ടു പേർ സോഫ്റ്റ് ബാങ്ക് പ്രതിനിധികളായിരിക്കും. ഊബറിന്റെ പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നതോടൊപ്പം, സാങ്കേതിക രംഗത്തും പുതിയ വികസനം നടപ്പാക്കാനാണ് നിക്ഷേപം ഉപയോഗിക്കുന്നത്.