Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്നോപാർക്കിൽ സംരംഭക സമ്മേളനം

techno-park

തിരുവനന്തപുരം∙ ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) അടിസ്ഥാനമാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരള (ഐഐഐടിഎം-കെ) കൊച്ചി മേക്കർ വില്ലേജുമായി ചേർന്ന് 22നു ടെക്നോപാർക്കിൽ സംരഭക സമ്മേളനം സംഘടിപ്പിക്കും. ഐഒടി രംഗത്തെ പ്രമുഖർ പങ്കെടുക്കും. വ്യാവസായ ഐഒടി, ആരോഗ്യരക്ഷ, മൊബിലിറ്റി, സുരക്ഷ എന്നീ വിഷയങ്ങളിലാണു ചർച്ച. 

ഐഒടിയിലെ നൂതനപ്രവണതകളെക്കുറിച്ചു ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫ. രാജീവ് ശ്രീനിവാസൻ ചർച്ച നയിക്കും. ഉൽപന്നവികസനം സംബന്ധിച്ച ആശയങ്ങൾ അവതരിപ്പിക്കാൻ മേക്കർ വില്ലേജിലെ സ്റ്റാർട്ടപ്പുകൾക്ക് അവസരമുണ്ടാകും. റജിസ്റ്റർ ചെയ്യുന്ന ക്രമമനുസരിച്ച് 150 പേർക്കാണ് അവസരം. www.iiitmk.ac.in/iot-conference