Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

999 രൂപയ്ക്ക് ആറു മാസം സൗജന്യവുമായി ബിഎസ്എൻഎൽ

BSNL

കൊല്ലം ∙ റോമിങ്ങിൽ ഉൾപ്പെടെ സമ്പൂര്‍ണ സൗജന്യ വിളികളും ദിവസം ഒരു ജിബി ഡേറ്റയും ലഭിക്കുന്ന, 999 രൂപയുടെ പ്രീപെയ്ഡ് മൊബൈൽ പ്ലാനുമായി ബിഎസ്എൻഎൽ. മാക്സിമം 999 എന്ന പ്ലാനില്‍ 181 ദിവസത്തേക്ക് ഇന്ത്യയിലെ ഏതു നെറ്റ്‌വർക്കുകളിലേക്കും സൗജന്യ ഔട്ട്ഗോയിങ് സൗകര്യം ലഭിക്കും. 

എംടിഎൻഎൽ സർവീസ് ലഭിക്കുന്ന മുംബൈ, ഡൽഹി സർക്കിളുകൾ ഒഴികെ ഇന്ത്യയിൽ എവിടെയും റോമിങ്ങിലും ഔട്ട്ഗോയിങ് സൗജന്യമായിരിക്കും. മുംബൈ, ഡൽഹി പ്രദേശങ്ങളിൽ നിന്നു വിളിക്കുമ്പോൾ ഒരു മിനിറ്റിനു 60 പൈസ ചെലവാകും. 

മാക്സിമം 999 ൽ 181 ദിവസത്തേക്ക് ഒരു ദിവസം ഒരു ജിബി ഡേറ്റ് സൗജന്യമായി ലഭിക്കും. ഒരു ജിബി കഴിഞ്ഞാൽ 40 കെബിപിഎസായി വേഗം കുറയും. 100 എസ്എംഎസും ഒരു ദിവസം സൗജന്യമായി ലഭിക്കും. ഇന്നു പ്ലാൻ നിലവില്‍ വരും. നിലവിൽ 999 രൂപ ബാലൻസ് ഉണ്ടെങ്കിൽ PLAN BSNL999 എന്ന എസ്എംഎസ്  123 എന്ന നമ്പറിലേക്ക് അയച്ചും പ്ലാൻ ആക്ടിവേറ്റ് ചെയ്യാം.