Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദായനികുതി റിട്ടേൺ വൈകിയും സമർപ്പിക്കാം

tax-q

പ്രമുഖ ചാർട്ടേർഡ്  അക്കൗണ്ടന്റായ ആർ. കൃഷ്ണയ്യർ വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു

? 2016–17 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമയത്തിന് ഫയൽ ചെയ്യാൻ സാധിച്ചില്ല. ഇപ്പോൾ റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുമോ? പി.കെ. ഹരീഷ്, കായംകുളം

∙ സാധിക്കും. പക്ഷേ നികുതി ബാക്കി അടയ്ക്കാനുണ്ടെങ്കിൽ പലിശ നൽകണം. റിട്ടേൺ വൈകിയതിന് 234എ വകുപ്പു പ്രകാരം പ്രതിമാസം ഒരു ശതമാനമാണ് പലിശ. കൂടാതെ മുൻകൂർ നികുതി കുറവിന് 234ബി പ്രകാരം പ്രതിമാസം ഒരു ശതമാനം പലിശയും മുൻകൂർ നികുതി ഗഡുക്കളിൽ കുറവിന് 234സി പ്രകാരവും പലിശ നൽകണം. 2016–17 സാമ്പത്തിക വർഷത്തിലെ റിട്ടേൺ 2018 മാർച്ച് 31 നകം ഫയൽ ചെയ്തില്ലെങ്കിൽ 271 എഫ് പ്രകാരം 5000 രൂപ പിഴ ചുമത്താവുന്നതാണ്.

2017–18 സാമ്പത്തിക വർഷത്തിലെ റിട്ടേൺ ജൂലൈ 31 നകം ഫയൽ ചെയ്യണം. (ഓഡിറ്റ് ബാധകമായവർക്ക് സെപ്റ്റംബർ 30 വരെ സമയമുണ്ട്). പുതിയ 234 എഫ് വകുപ്പ് പ്രകാരം റിട്ടേൺ 2018 ഡിസംബർ 31 നകം ഫയൽ ചെയ്തില്ലെങ്കിൽ 5000 രൂപ ലേറ്റ് ഫീസ് നൽകണം. ഡിസംബർ 31 ന് ശേഷം ലേറ്റ് ഫീസ് 10,000 രൂപയാണ്. അഞ്ചു ലക്ഷത്തിൽ താഴെയാണ് വരുമാനമെങ്കിൽ ലേറ്റ് ഫീസ് 1000 രൂപ.

related stories