Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എൻഎൽ അൺലിമിറ്റഡ്

BSNL

കൊല്ലം ∙ പോസ്റ്റ് പെയ്ഡ് മൊബൈലിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുമായി ബിഎസ്എൻഎൽ. 399 രൂപയുടെ പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനിൽ റോമിങ്ങിൽ ഉൾപ്പെടെ പരിധിയില്ലാത്ത സൗജന്യ വിളികൾ ലഭ്യമാകും. കൂടാതെ ഒരു മാസം 30 ജിബി ഡേറ്റയും സൗജന്യമായി ലഭിക്കും. 

രാജ്യത്തെവിടെയും ഏതു നെറ്റ് വർക്കുകളിലേക്കും സൗജന്യമായി വിളിക്കാം. 30 ജിബി ഡേറ്റ ദിവസ പരിധിയില്ലാതെ ഉപയോഗിക്കാം. മാസം 30 ജിബിയിൽ ഉപയോഗം കൂടിയാൽ പ്രത്യേക നിരക്ക് നൽകേണ്ടി വരും.  നിലവിൽ മറ്റു പ്ലാനുകൾ ഉപയോഗിക്കുന്ന പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കും ഈ പ്ലാനിലേക്കു മാറാം.

ഇന്ന് ഓഫറില്ലെന്ന് ബിഎസ്എൻഎൽ

കൊല്ലം ∙ ഹോളി പ്രമാണിച്ച് ബിഎസ്എൻഎൽ ഇന്നു ബ്ലാക് ഔട്ട് ഡേ പ്രഖ്യാപിച്ചു. ഡേറ്റ, എസ്എംഎസ്, കോൾ ഓഫറുകൾ ഇന്നു പ്രീപെയ്ഡ് മൊബൈൽ നമ്പറുകളിൽ ലഭ്യമാകില്ല. എന്നാൽ 186, 446, 999 എന്നീ പ്ലാനുകൾ നിലവിലുള്ള നമ്പറുകളിൽ പ്ലാൻ പ്രകാരമുള്ള ഓഫർ ലഭ്യമാകും.