Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണത്തിൽ എസ്ഐപി സാധ്യമോ?

gold

ഇന്ത്യക്കാർ പരമ്പരാഗതമായി സ്വർണത്തോട് അഭിനിവേശമുള്ളവരാണ്. മ്യൂച്വൽ ഫണ്ടുകളിലൂടെ സ്വർണത്തിൽ നിക്ഷേപം നടത്തുന്നതിനു സൗകര്യമുണ്ടെങ്കിലും ജനങ്ങളിലെ ഒരു വലിയ വിഭാഗത്തിന് ഇപ്പോഴും താല്പര്യം ഭൗതിക സ്വർണത്തിൽ തന്നെ നിക്ഷേപം നടത്താനാണ്. എന്നാലും, സുരക്ഷിതമായി സൂക്ഷിക്കുക എന്നതു‌ പ്രശ്‌നമായി തുടരുന്നു.

∙ സ്വർണ മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിച്ചത് നിക്ഷേപകർക്ക് സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് പ്രയാസരഹിതമായ അനുഭവമാക്കി മാറ്റുന്നതിനാണ്. ഈ ഫണ്ടുകൾ സ്വർണ ഇടിഎഫുകളുടെ (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ) യൂണിറ്റുകളിലാണു നിക്ഷേപിക്കുന്നത്. സ്വർണ ഇടിഎഫുകളുടെ മൂല്യം വിപണിയിലെ ഭൗതിക സ്വർണത്തിന്റെ വിലയെ ആശ്രയിച്ചിരിക്കുന്നു. ഈ യൂണിറ്റുകൾ ഏതുസമയത്തും വിപണിയുമായി ബന്ധപ്പെട്ടുള്ള വിലയ്ക്ക് വില്ക്കുകയും പണമാക്കി മാറ്റുകയും ചെയ്യാം. 

∙ നിക്ഷേപകർക്ക് സ്വർണ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താനാവുന്ന മാർഗ്ഗങ്ങളിലൊന്ന് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്ഐപി) അല്ലെങ്കിൽ സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (എസ്ടിപി) മാർഗ്ഗത്തിലൂടെ, സ്വർണത്തിന്റെ അളവിന്റെ (ഗ്രാമ്മേജ്) അടിസ്ഥാനത്തിൽ നിക്ഷേപം നടത്താൻ നിക്ഷേപകരെ അനുവദിക്കുന്ന ഗോൾഡ് അക്യൂമുലേഷൻ ഫെസിലിറ്റി തെരഞ്ഞെടുക്കുന്നതിലൂടെയാണ്. ഈ സൗകര്യത്തിനു കീഴിൽ, ഓരോ എസ്ഐപി./എസ്ടിപി നിക്ഷേപത്തിനുമുള്ള ഗോൾഡ് ഫണ്ടിന്റെ തുക സ്വർണ്ണ ഇടിഎഫ് സ്‌കീമിന്റെ എൻഎവിയുടെയും നിക്ഷേപകൻ നിർദേശിക്കുന്ന യൂണിറ്റുകളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കണക്കാക്കും. ഈ തുക നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്ത ശേഷം (എസ്ഐപിക്ക്) അല്ലെങ്കിൽ സോഴ്‌സ് സ്‌ക്രീമിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത ശേഷം (എസ്ടിപിക്ക്) ഗോൾഡ് ഫണ്ടിലേക്ക് നിക്ഷേപിക്കും. 

ഗോൾഡ് അക്യുമുലേഷൻ സൗകര്യം അപ്രകാരം കുടുംബത്തിലെ വിവാഹം, വാർഷികം, ജന്മദിനം, ഉത്സവാഘോഷങ്ങൾ തുടങ്ങിയ അവരുടെ ഭാവി ആവശ്യങ്ങൾക്കുള്ള സ്വർണം നിക്ഷേപിക്കാൻ വ്യക്തികളെ അനുവദിക്കുന്നു. സ്വർണം വാങ്ങുന്നതിന് വലിയ തുക മാറ്റിവയ്ക്കാൻ പ്രയാസമുള്ള വ്യക്തികൾക്ക് ഇതു വലിയ സൗകര്യമാണ്.

∙ മൊത്തത്തിലുള്ള പോർട്ഫോളിയോ വോളടൈലിറ്റിയും വിപണി നഷ്ടസാദ്ധ്യതകളും കുറയ്ക്കുന്നതിനായി, പ്രായോഗിക ബുദ്ധിയുള്ള ഒരു നിക്ഷേപകൻ എപ്പോഴും സ്വർണത്തോടൊപ്പം സ്റ്റോക്കുകളും ബോണ്ടുകളും കൂട്ടിച്ചേർക്കുന്നു. ഉദാഹരണത്തിന്, 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലും 2012ലെ യൂറോസോൺ പ്രതിസന്ധിയിലും സ്റ്റോക്ക് വിലകളുടെ മൂല്യത്തിൽ ഗണ്യമായ ഇടിവ് സംഭവിക്കുകയും സുരക്ഷിതമായ ഒരു അഭയസ്ഥാനം തേടി നിക്ഷേപകർ സ്വർണത്തിലേക്ക് ചേക്കേറുകയും ചെയ്തു. അതിനാൽ,  സാമ്പത്തിക, രാഷ്ട്രീയ ആഘാതങ്ങൾക്കെതിരെയുള്ള സാദ്ധ്യമായ ഒരു പ്രതിരോധമായി, പോർട്ട്‌ഫോളിയോ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി സ്വർണ മ്യൂച്വൽ ഫണ്ട് ഉപയോഗിക്കാം.

വിവരങ്ങൾ: ഡി.പി.സിങ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ, ചീഫ് മാർക്കറ്റിങ് ഓഫിസർ, എസ്ബിഐ മ്യൂച്വൽ ഫണ്ട്