Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിപ്റ്റോ കറൻസി പരസ്യങ്ങൾ വിലക്കി ഗൂഗിൾ

Bitcoin

ന്യൂയോര്‍ക്ക് ∙ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളുടെ പരസ്യങ്ങൾ ജൂൺ മുതൽ വിലക്കുമെന്നു ഗൂഗിൾ.  കമ്പനിയുടെ പുതിയ നയമനുസരിച്ച് അംഗീകൃത അതോറിറ്റികളുടെ ചട്ടങ്ങളനുസരിച്ചല്ലാതെ ഊഹക്കച്ചവടം നടത്തുന്ന സാമ്പത്തിക ഉൽപന്നങ്ങളുടെയെല്ലാം പരസ്യങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.  

എച്ച്ഡിഎഫ്സി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുപയോഗിച്ച് ക്രിപ്റ്റോ കറൻസി വാങ്ങുന്നതു വിലക്കിയതായും പ്രഖ്യാപിച്ചിട്ടുണ്ട്. ഫിൻലൻഡിലെ നാലു പ്രമുഖ ബാങ്കുകൾ കഴിഞ്ഞയാഴ്ച ക്രിപ്റ്റോ കറൻസി എക്സ്ചേ​ഞ്ച് ഇടപാടുകൾ തടഞ്ഞിരുന്നു.  

ഡിസംബറിൽ‌ 20,000 ഡോളറിനടുത്തുവരെ വില കയറിയ ബിറ്റ്കോയിൻ, വിവിധ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ കൂടിവരുന്നതിനാൽ 6000 ഡോളറിനടുത്തുവരെ ഇടിഞ്ഞിരുന്നു.   ഇന്നലെ വൈകിട്ട് 8600 ഡോളറിനടുത്താണു ബിറ്റ്കോയിന്റെ വില.