Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

626 വിമാന സർവീസുകൾ ഈ മാസം റദ്ദാക്കി

IndiGo-Airlines

മുംബൈ∙ തകരാറിനു സാധ്യതയുള്ള എൻജിൻ ഘടിപ്പിച്ച വിമാനങ്ങളുടെ അറുനൂറിലേറെ സർവീസുകൾ കൂടി ഈ മാസം ഇൻഡിഗോ, ഗോ എയർ കമ്പനികൾ റദ്ദാക്കിയതോടെ വിമാനയാത്ര ദുരിതമാകുമെന്നുറപ്പായി. റദ്ദാക്കിയവയിൽ 488 എണ്ണം ഇൻഡിഗോയുടേതും 138 എണ്ണം ഗോ എയറിന്റേതുമാണ്.

ടിക്കറ്റ് എടുത്തുകഴിഞ്ഞ യാത്രക്കാർക്ക്, പകരം യാത്രാസംവിധാനവും നഷ്ടപരിഹാരവും നൽകുമെന്നു വിമാനക്കമ്പനികൾ പറയുന്നുണ്ടെങ്കിലും അതിനുള്ള നടപടികൾ സംബന്ധിച്ചു നിലവിൽ വ്യക്തതയൊന്നുമില്ല. 

അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ (പിഡബ്ല്യു) എൻജിനുകളിൽ തകരാർ കണ്ടെത്തിയതോടെ, ഇവ ഘടിപ്പിച്ച എ 320 നിയോ മോഡൽ വിമാനങ്ങൾ സർവീസിൽ നിന്നു നീക്കാൻ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കഴിഞ്ഞ ദിവസമാണു നിർദേശിച്ചത്. ഇൻഡിഗോയ്ക്കും ഗോ എയറിനുമായി 45 എ 320 നിയോ വിമാനങ്ങളുള്ളതിൽ 14 എണ്ണം സർവീസ് നിർത്തിക്കഴിഞ്ഞു. ഇന്നലെ കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോയുടെ രണ്ട് ബെംഗളുരു സർവീസുകൾ റദ്ദാക്കി.