Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഫോസിസിന് യുഎസിൽ പുതിയ കേന്ദ്രം

Infosys

ബെംഗളൂരു ∙ ഇൻഫോസിസ് യുഎസിലെ കനക്ടികട്ടിൽ ടെക്നോളജി, ഇന്നവേഷൻ ഹബ് തുറക്കുന്നു. 2022 ആകുമ്പോഴേക്കും 1000 യുഎസ് പൗരന്മാർക്കു നിയമനവും നൽകും. ഇൻഷുറൻസ്, ഹെൽത്ത്കെയർ, ഉൽപാദന മേഖലകളിലാകും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുക. 

പതിനായിരം യുഎസ് പൗരന്മാർക്കു നിയമനം നൽകുമെന്നു കഴിഞ്ഞ മേയിൽ ഇൻഫോസിസ് പ്രഖ്യാപിച്ചിരുന്നു. 2500 പൗരന്മാർക്കു ജോലിയുമായി കഴിഞ്ഞ ആറിന് ഇൻഡ്യാനപൊലിസിൽ ആദ്യ ഹബ് തുറന്നു.വടക്കൻ കലിഫോർണിയയിലെ റാലി, റോഡ് ഐലൻഡിലെ പ്രോവിഡൻസ് എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.