Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണം: ഇറക്കുമതി നയം മാറ്റില്ല

gold

ന്യൂഡൽഹി ∙ സ്വർണ ഇറക്കുമതി നയം പുനപ്പരിശോധിക്കാൻ ഇപ്പോൾ ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി സി.ആർ. ചൗധരി. സ്വർണം ഇറക്കുമതി തീരുവ കുറയ്ക്കണമെന്നു ജെംസ് ആൻഡ് ജ്വല്ലറി മേഖല ആവശ്യപ്പെട്ടിരുന്നു. നിലവിൽ 10 ശതമാനമാണ് തീരുവ. ഈ നിരക്കിലും ഇറക്കുമതി വർധിച്ച തോതിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 289 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി നടത്തിയത്.