Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ വേതന നിയമം നടപ്പാക്കണം: സുപ്രീം കോടതി

Supreme Court of India

ന്യൂഡൽഹി ∙ തിരിച്ചറിയിൽ കാർഡ് നിർബന്ധമാക്കുന്നതുൾപ്പെടെ നിർമാണ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ – വേതന നിയമവും ക്ഷേമ സെസ് നിയമവും കർശനമായി നടപ്പാക്കുന്നതിനു സുപ്രീം കോടതി നടപടികൾ നിർദേശിച്ചു. 37,000 കോടി രൂപയാണ് തൊഴിലാളി ക്ഷേമത്തിനു പിരിച്ചിട്ടുള്ള സെസ്. എന്നാൽ, നല്ലപങ്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല. കെട്ടിട നിർമാണ കേന്ദ്ര നിയമത്തിനായുള്ള നാഷനൽ ക്യാംപെയിൻ കമ്മിറ്റി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

കോടതിനിർദേശങ്ങൾ
∙ നിയമങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങളിൽ ഉപദേശക, വിദഗ്ധ സമിതികൾ വേണം. വിദഗ്ധ സമിതി അടുത്ത സെപ്റ്റംബർ 30 നകം ചട്ടങ്ങൾ തയാറാക്കണം.
∙ തൊഴിലാളികൾക്കും തൊഴിൽദായക സ്ഥാപനങ്ങൾക്കും റജിസ്ട്രേഷൻ നൽകാൻ ഓഫിസർമാരെ നിയോഗിക്കണം.
∙ ക്ഷേമ ബോർഡ് രൂപീകരിക്കാത്ത സംസ്ഥാനങ്ങൾ അതിനും നടപടിയെടുക്കണം; ക്ഷേമനിധി രൂപീകരിക്കണം.
∙ തൊഴിലാളികൾക്കു റജിസ്ട്രേഷനും തിരിച്ചറിയിൽ കാർഡും ലഭ്യമാക്കണം.
∙ മാതൃത്വ ആനുകൂല്യ നിയമം, മിനിമം കൂലി നിയമം, ഇഎസ്ഐ നിയമം, പ്രോവിഡന്റ് ഫണ്ട് നിയമം, തൊഴിലുറപ്പു നിയമം തുടങ്ങിയവയുടെ പ്രയോജനം നിർമാണത്തൊഴിലാകളികൾക്കു ലഭ്യമാക്കാനുള്ള നടപടികൾ തൊഴിൽ മന്ത്രാലയം പരിഗണിക്കണം.
∙ റയിൽവേയുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പദ്ധതികളും നിർമാണത്തൊഴിലാളി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതു പരിഗണിക്കണം.
∙ തൊഴിലാളി ക്ഷേമത്തിനുള്ള മാതൃകാ പദ്ധതി തൊഴിൽ മന്ത്രാലയം തയാറാക്കണം.

related stories