Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളമില്ലാത്തവർക്കു ഭവന വായ്പ: എസ്ബിഐ–ഇന്ത്യ മോട്‌ഗേജ് ഗാരന്റി കോർപറേഷൻ ധാരണ

home-loan

കൊച്ചി ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യ മോട്‌ഗേജ് ഗാരന്റി കോർപറേഷനും പുതിയ മോട്‌ഗേജ് ഗാരന്റി സ്‌കീമിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ശമ്പള വരുമാനം ഇല്ലാത്ത ഉപഭോക്താക്കൾക്കും സ്വയംസംരംഭകരായ ആളുകൾക്കും ഭവന വായ്പയെടുക്കുന്നതിന്  ഗുണകരമാകുന്ന പദ്ധതിയാണിത്. ചെലവു കുറഞ്ഞ ഭവന പദ്ധതികൾക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തിൽ ഭവന വായ്പ ലഭിക്കുന്നവരുടെ എണ്ണം 15 ശതമാനം വരെ ഉയർത്താൻ പുതിയ പദ്ധതി വഴിയൊരുക്കുമെന്നു എസ്ബിഐ ഡിജിറ്റൽ ആൻഡ് റീട്ടെയിൽ മേധാവി പി.കെ. ഗുപ്ത പറഞ്ഞു.