Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി തയാറെടുപ്പില്ലാതെ : ഗീത ഗോപിനാഥ്

future-digital-summit-geetha-gopinath

കൊച്ചി ∙ ജിഎസ്ടി അവതരിപ്പിക്കും മുമ്പ് കൂടുതൽ തയാറെടുപ്പ് വേണമായിരുന്നെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനത്തിൽ തന്നെ ഇടിവുണ്ടാക്കിയിരിക്കുകയാണ് ജിഎസ്ടി ഏർപ്പെടുത്തിയതിലെ പോരായ്മകൾ.

അതേസമയം സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ഒരു ശതമാനത്തോളം വർധനയുണ്ടെന്നും ഗീത ചൂണ്ടിക്കാട്ടി.  എങ്കിലും ധനക്കമ്മി ആഭ്യന്തര വരുമാനത്തിന്റെ 4.5 ശതമാനത്തിലെത്തിയത് ആശങ്കയുണർത്തുന്നതാണ്. ചെലവുകളുടെ വളർച്ചയും ക്രമാതീതമാണ്. വിമർശനങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെയാണു വളരുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. എണ്ണവിലയിടിഞ്ഞപ്പോൾ മിക്ക രാജ്യങ്ങളും തകർച്ചയിലായെങ്കിലും ഇന്ത്യയ്ക്ക് അത് അനുഗ്രഹം ആവുകയായിരുന്നു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഇന്ത്യയുടെ വളർച്ച ഒട്ടും പിന്നിലല്ല.