Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം കേരളം എന്ത്, എങ്ങനെ?

it-mission

കൊച്ചി ∙ സംസ്ഥാന ഐടി മിഷൻ വികസിപ്പിച്ച എം കേരളം മൊബൈൽ ആപ്ലിക്കേഷനിൽ 17 വകുപ്പുകളുടെ നൂറിലേറെ സേവനങ്ങളാണ് ഇപ്പോഴുള്ളത്. മുൻപും സേവനങ്ങൾ ഓൺലൈനായി ലഭ്യമായിരുന്നെങ്കിലും വിവിധ വെബ്സൈറ്റുകളിൽ പ്രത്യേക റജിസ്ട്രേഷനുകൾ ആവശ്യമായിരുന്നു. എന്നാൽ എംകേരളം ആപ്പിലെ ഒറ്റ ലോഗിനിലൂടെ നൂറു സേവനങ്ങളും ഉപയോഗിക്കാം. രണ്ടാം ഘട്ടമായി 40 സേവനങ്ങൾ കൂടി ലഭ്യമാക്കും. കാലിക്കറ്റ് സർവകലാശാലയുടെ സേവനങ്ങൾ ഇതിൽ ലഭ്യമാണ്. മറ്റ് സർവകലാശാലകളും ഉടൻ ഉൾപ്പെടും

ഗൂഗിൾ പ്ലേ സ്റ്റോർ, ഐഒഎസ് ആപ് സ്റ്റോർ, സർക്കാരിന്റെ പോർട്ടൽ (kerala.gov.in) എന്നിവിടങ്ങളിൽ നിന്ന് എംകേരളം (mKeralam) ആപ് ഡൗൺലോഡ് ചെയ്യാം. തുടക്കത്തിൽ യൂസർനെയിമും പാസ്‍വേഡും നൽകി റജിസ്റ്റർ ചെയ്യണം. സർക്കാർ പോർട്ടലിൽ റജിസ്റ്റർ ചെയ്തവർക്കു അതേ ലോഗിൻ ഉപയോഗിക്കാം. എസ്ബിഐ മോപ്സ് (MOPS) പേയ്മെന്റ് രീതി (ഗേറ്റ്‍വേ) വഴി ഇതിനു കീഴിലുള്ള 62 ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനം ഉപയോഗിച്ചാൽ പണമിടപാടിനുള്ള അധിക ചാർജ് ഈടാക്കില്ല. ഡെബിറ്റ് െക്രഡിറ്റ് കാർഡുകൾ, വിവിധ വോലറ്റുകൾ‌ എന്നിവയിലൂടെയും പണമടയ്ക്കാം.