Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർഇന്ത്യ എക്സ്പ്രസ് കൊച്ചി–സിംഗപ്പൂർ സർവീസ് ഇന്നു മുതൽ

air-india-express

കൊച്ചി ∙ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി-സിംഗപ്പൂർ സർവീസിന് ഇന്നു തുടക്കം.  മധുര വഴിയാണു യാത്രയെങ്കിലും കൊച്ചി–മധുര ടിക്കറ്റില്ല.  മധുരയിൽനിന്നു കൊച്ചി യാത്രയ്ക്കും അവസരമില്ല.

കൊച്ചിയിൽനിന്നു ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണു സർവീസ്. ഐഎക്സ് 484 വിമാനം രാവിലെ 10.40നു പുറപ്പെട്ട്,  പ്രാദേശിക സമയം വൈകിട്ട് ഏഴിനു സിംഗപ്പൂരെത്തും. തിരികെ ഐഎക്‌സ്  483 രാത്രി 8.10നു പുറപ്പെട്ട്  11.45 നു കൊച്ചിയിലെത്തും. 189 സീറ്റുളള ബോയിങ് 737 -800 വിമാനമാണ് ഉപയോഗിക്കുന്നത്. കൊച്ചി–സിംഗപ്പൂർ റൂട്ടിൽ ആദ്യമായാണ് ഇന്ത്യൻ കമ്പനിയുടെ സർവീസ്. 

രാജ്യത്തെ ആദ്യ രാജ്യാന്തര ബജറ്റ് വിമാനയാത്രാ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക്  അടിസ്ഥാന ഭക്ഷണ,  പാനീയങ്ങൾ സൗജന്യമായി നൽകും. ഇഷ്ടഭക്ഷണം  ഓൺലൈനായി ഉറപ്പാക്കാനും സൗകര്യമുണ്ട്.  വിവരങ്ങൾക്ക്്: facebook.com/AirIndiaExpressOfficial

related stories