Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോൾ മാർക്കിങ്: ഉപഭോക്താക്കൾ ‌വഞ്ചിതരാകരുതെന്നു ബിഐഎസ്

gold

തിരുവനന്തപുരം∙ സ്വർണാഭരണങ്ങളുടെ പരിശുദ്ധി സാക്ഷ്യപ്പെടുത്താൻ ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നൽകുന്ന ഹോൾ മാർക്കിങ് സംവിധാനത്തിനു കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വഞ്ചിതരാകാതിരിക്കാൻ ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും ബിഐഎസ് കേരള ഒാഫിസ് ഡയറക്ടർ കതിർവേലും ഡപ്യൂട്ടി ഡയറക്ടർ ഹേമലത പണിക്കരും മുന്നറിയിപ്പു നൽകി. 

വിലപിടിപ്പുള്ള ലോഹങ്ങളാൽ നിർമിക്കുന്ന ആഭരണങ്ങളിൽ മറ്റു ലോഹങ്ങളുടെ ആനുപാതിക ചേരുവയാണു ഹോൾമാർക്കിങ്ങിലൂടെ നിശ്ചയിക്കുന്നത്. ബിഐഎസ് മാത്രമാണ് ഇതിന് ഇന്ത്യയിൽ ഔദ്യോഗികമായി അവരോധിച്ചിട്ടുള്ള ഏക ഏജൻസി. ജ്വല്ലറികൾക്കും അസേയിങ് ആൻഡ് ഹോൾമാർക്കിങ് സെന്ററുകൾക്കും ലൈസൻസ് നൽകുന്നതു ബിഐഎസ് ആണ്. ജുവലറി ഉടമ പ്രഖ്യാപിച്ച ശുദ്ധതയ്ക്കു പുറമെ ബിഐഎസ് നിബന്ധനകൾ പ്രകാരമുള്ള പരിശോധനയ്ക്കു ശേഷമേ ഹോൾമാർക്കിങ് ചെയ്തു കൊടുക്കാൻ പാടുള്ളൂ. ജ്വല്ലറികൾക്കു നൽകുന്ന ലൈസൻസ് മൂന്നു വർഷത്തേക്കാണ്. കാലാകാലങ്ങളിൽ ഇവിടെ നിന്നുള്ള ആഭരണങ്ങളുടെ സാംപിൾ ശേഖരിക്കാനും പരിശോധനയ്ക്കായി  ചെന്നൈയിലുള്ള ബിഐഎസിന്റെ റഫറൽ അസേ ലാബിലേക്ക് അയക്കാനും ബിഐഎസിന് അധികാരമുണ്ട്.

ഹോൾമാർക്കിങ് ചെയ്ത ആഭരണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനുള്ള സംവിധാനങ്ങൾ ജ്വല്ലറികളിൽ ലഭ്യമാക്കണം. ഇതു സംബന്ധിച്ച ബോർഡുകൾ പ്രദർശിപ്പിക്കുകയും വേണം. ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ ബിഐഎസിന്റെ ലാബുകളിൽ പരിശോധിപ്പിക്കാനും അവസരമുണ്ട്.