Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്രോസോഫ്റ്റ് കൈസലയിലൂടെ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം

microsoft-logo

ന്യൂഡൽഹി ∙ മൈക്രോസോഫ്റ്റിന്റെ മൊബൈൽ ആപ്പായ കൈസലയിൽ ഡിജിറ്റൽ പേയ്‌മെന്റ് സേവനം ലഭ്യമാക്കി. കൈസലയിലൂടെ വ്യക്തിപരമായോ, ഗ്രൂപ്പ് ചാറ്റിലോ പേയ്‌മെന്റ് നടത്താം. മോബിക്വിക്ക് വോലറ്റും യെസ്ബാങ്ക് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റഗ്രേഷൻ (യുപിഐ) സൗകര്യവും ഉപയോഗിച്ചാണ് ഇടപാടു നടത്തുന്നത്. യുപിഐ സംവിധാനത്തിലുള്ള 86 ബാങ്കുകളിലും കൈസല പേയ്‌മെന്റ് സൗകര്യം സാധ്യമാണ്. ഉപയോക്താക്കൾക്കു ഫോൺ നമ്പർ യൂണിക് ഐഡിയായി ഉപയോഗിച്ചുകൊണ്ട് 2ജി നെറ്റ്‌വർക്കിൽ പോലും പ്രവർത്തിപ്പിക്കാം.