Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദായ നികുതി റിട്ടേൺ: വരുമാനം കുറച്ചുകാട്ടിയാൽ പിടിവീഴും

income-tax

ന്യൂഡൽഹി ∙ ശമ്പള വരുമാനക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ വരുമാനം കുറച്ചുകാട്ടുകയോ നികുതി ഇളവ് കിട്ടാൻ അർഹതയുള്ള തുക പെരുപ്പിച്ചു കാട്ടുകയോ ചെയ്താൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. നികുതിയിളവ് കിട്ടുമെന്നു വാഗ്ദാനം ചെയ്ത് ‘നികുതി ഉപദേശകർ’ പറയുന്ന തട്ടിപ്പുകൾക്കു ചെവികൊടുക്കരുതെന്ന് ആദായ നികുതി റിട്ടേണുകൾ കൈകാര്യം ചെയ്യുന്ന ബെംഗളൂരു സെൻട്രൽ പ്രോസസിങ് സെന്ററിന്റേതാണ് (സിപിസി) മുന്നറിയിപ്പ്. നിയമലംഘനം നടത്തുന്നവരെ വിചാരണ ചെയ്യുകയും അവർക്കെതിരെ നടപടിയെടുക്കണമെന്ന് തൊഴിൽ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും. ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനികളിലെ ജീവനക്കാർ ടാക്സ് കൺസൽറ്റന്റുമാരുടെ ഒത്താശയോടെ വൻതോതിൽ നികുതി വെട്ടിപ്പു നടത്തിയത് ഈയിടെ പിടികൂടിയിരുന്നു.