Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ സൗജന്യ റെയിൻ ഗാർഡിങ്ങുമായി എംആർഎഫ്

mrf-logo

കോഴിക്കോട് ∙ കർണാടകയിലെ ചെറുകിട റബർ കർഷകർക്ക് എംആർഎഫ് സൗജന്യമായി റെയിൻ ഗാർഡിങ് സംവിധാനം നൽകും. തിരഞ്ഞെടുക്കപ്പെട്ട ഏഴു സഹകരണ സംഘങ്ങൾ വഴിയാണ് ഇതു നടപ്പിലാക്കുക. മഴക്കാലത്ത് ടാപ്പിങ് മുടങ്ങുന്നത് ഒഴിവാക്കാനും ഉൽപാദനം കൂട്ടാനും ഇതുവഴി കഴിയും. ഏകദേശം 7500 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് എംആർഎഫ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ മാമ്മൻ പറഞ്ഞു. കേരളത്തിലും റബർ ബോർഡും റബർ സൊസൈറ്റികളുമായും ചേർന്ന് കർഷകർക്ക് റെയിൻ ഗാർഡുകൾ നൽകാൻ എംആർഎഫിന് പദ്ധതിയുണ്ട്.