Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലന്വേഷണത്തിന് ഗൂഗിൾ സെർച്ച് സഹായം

google-search

ന്യൂഡൽഹി∙ തൊഴിലന്വേഷകർക്ക് കൈത്താങ്ങായി ഗൂഗിളിന്റെ പുതിയ സേവനം.സെർച്ചിലൂടെ തൊഴിലവസരങ്ങൾ കിട്ടാൻ അവസരമൊരുക്കുന്ന സേവനം  ലിങ്ക്ഡ് ഇൻ ഉൾപ്പെടെ പ്രമുഖ തൊഴിൽസൈറ്റുകളുമായി സഹകരിച്ചാണു ഗൂഗിൾ യാഥാർഥ്യമാക്കിയത്. മൊബൈൽ ആപ്പിലും ,ബ്രൗസർ ഉപയോഗിച്ചുള്ള സെർച്ചിലും ഇതു ലഭ്യമാണ്.

‘ജോബ്സ് നിയർ മി’, ‘ജോബ്സ് ഫോർ ഫ്രഷേഴ്സ്’ തുടങ്ങി ജോലിയുമായി ബന്ധപ്പെട്ട സെർച്ച് ടാഗുകൾ ഗൂഗിളിൽ നൽകിയാൽ സെർച്ച് ഫലങ്ങളുടെ മുകളിലായി ഒരു പ്രത്യേക മൊഡ്യൂൾ എത്തും. ഇവയിൽ തസ്തിക,തൊഴിൽദാതാവിന്റെ  പേര്, യോഗ്യത, സ്ഥലം തുടങ്ങിയ വിവരങ്ങളും ലഭിക്കും. ഇഷ്ടജോലികൾ ബുക്ക്മാർക്ക് ചെയ്യാനുള്ള അവസരവുമുണ്ട്. ഈയിടെയായി ഗൂഗി‍ൾ സെർച്ചിൽ തൊഴിൽ സംബന്ധിച്ച അന്വേഷണങ്ങളുടെ വർധന 45 ശതമാനത്തോളമാണ്. ഇതിൽ 50 ശതമാനം മൊബൈൽ ഫോണുകളിലൂടെയാണെന്ന് ഇന്ത്യയുടെ ചുമതലയുള്ള ഗൂഗിൾ വൈസ് പ്രസിഡന്റ് രാജൻ ആനന്ദൻ പറഞ്ഞു.