Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപ്രോയുടെ ലാഭത്തിൽ ഇടിവ്

Wipro-logo

ന്യൂഡൽഹി ∙ രാജ്യത്തെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായ വിപ്രോയുടെ ലാഭത്തിൽ ഇടിവ്. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനി നേടിയ ലാഭം 1800.8 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചതിനേക്കാൾ (2,267 കോടി) 20 ശതമാനം കുറവാണ്. നാലാം പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 4.9 ശതമാനം കുറഞ്ഞ് 14,304.6 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ലാഭത്തിലും ആറു ശതമാനത്തിന്റെ ഇടിവുണ്ട്. 8,003.1 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ ലാഭം.