Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡിഗോ പ്രസിഡന്റ് രാജിവച്ചു

Indigo

ന്യൂഡൽഹി ∙ ഇൻഡിഗോ വിമാനക്കമ്പനിയുടെ പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവച്ചു. കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടർ സ്ഥാനവും ഒഴിയും. ജൂലൈ 31 വരെ ഘോഷ് തുടരും. ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി രാഹുൽ ഭട്യയെ നിയമിച്ചു. കമ്പനിയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗ്രിഗറി ടെയ് ലറിനെ  പ്രസിഡന്റായി നിയമിക്കാനും ആലോചനയുണ്ട്.