Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറും സ്പെക്ട്രം നിരക്ക്

spectrum-cell-towers

ന്യൂഡൽഹി ∙ ഡിജിറ്റൽ കമ്യൂണിക്കേഷൻ മേഖലയിലെ ലൈസൻസ് ഫീസ്, സ്പെക്ട്രം നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ പുനഃപരിശോധിക്കുെമന്നു ദേശീയ ടെലികോം നയത്തിന്റെ കരടു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 7.8 ലക്ഷം കോടി രൂപയോളം നഷ്ടം നേരിടുന്ന ടെലികോം മേഖലയുടെ പ്രധാന വെല്ലുവിളി ഉയർന്ന സ്പെക്ട്രം നിരക്കും അനുബന്ധ ചെലവുകളുമാണ്. ഇതു പരിഹരിക്കാൻ ഒപ്റ്റിമൽ പ്രൈസിങ് ഓഫ് സ്പെക്ട്രം നടപ്പാക്കും. 

കൂടുതൽ ഡിജിറ്റൽ ആശയവിനിമയ സൗകര്യങ്ങൾ, പുതിയ നിക്ഷേപങ്ങൾ, വ്യക്തിവിവര സുരക്ഷ എന്നീ മേഖലകൾക്കാണു പുതിയ നയത്തിലെ ഊന്നൽ.

നയത്തിലെ പ്രധാന നിർദേശങ്ങൾ:

 ഭാരത് നെറ്റ്, ഗ്രാംനെറ്റ്, നഗർനെറ്റ്, ജൻവൈഫൈ പദ്ധതികൾ നടപ്പാക്കാൻ പൊതു–സ്വകാര്യ പങ്കാളിത്തം. 

 ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി ശക്തമാക്കാൻ ‘ഫൈബർ ഫസ്റ്റ്’ പദ്ധതി. 

 നാഷനൽ ഡിജിറ്റൽ ഗ്രിഡ്; ദേശീയ ഫൈബർ അതോറിറ്റി. 

 നാഷനൽ ബ്രോഡ്ബാൻഡ് മിഷൻ

 5ജി സ്പെക്ട്രം ലഭ്യത.

 രാജ്യാന്തര ടെലികോം യൂണിയനിൽ ഇന്ത്യയെ ആദ്യ 50 റാങ്കിനുള്ളിൽ എത്തിക്കുക. 2017ൽ ഇന്ത്യ 134–ാം സ്ഥാനത്തായിരുന്നു. 

 കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സിനെ(ഡി–ഡോട്ട്)  ഈ രംഗത്തെ മുൻനിര ഗവേഷണ സ്ഥാപനമാക്കുക.

 സ്റ്റാർട്ടപ്പുകൾക്ക് വിവിധ സഹായങ്ങൾ. 

 ആഗോള രംഗത്തു ഇന്ത്യയുടെ  സംഭാവന വർധിപ്പിക്കുക. 

 ജനങ്ങളുടെ ഡിജിറ്റൽ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള സമഗ്ര സംവിധാനം. 

 ഡേറ്റ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളും മറ്റും വിലയിരുത്തി മാറ്റങ്ങൾ വരുത്തുക. 

 സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്കു പരിഹാരം.

 മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ മോഷണവും മറ്റും നേരിടാൻ കേന്ദ്ര എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്ട്രി.