Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കുട്ടി ഓഫറു’ മായി ബിഎസ്എൻഎൽ

bsnl-logo

ആലപ്പുഴ∙ പരിധിയില്ലാത്ത വിളികൾക്കായി ‘കുട്ടി ഓഫറുമായി’ ബിഎസ്എൻഎൽ. പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 39 രൂപയുടെ പുതിയ കോൾ ഓഫറാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. 

രാജ്യത്തെവിടെയും ബിഎസ്എൻഎൽ ഫോണുകളിലേക്കു പരിധിയില്ലാതെ വിളിക്കാൻ സാധിക്കുന്ന ഓഫറിൽ മറ്റു നെറ്റ്‌വർക്കുകളിലേക്കു ദിവസം 200 മിനിറ്റും വിളിക്കാം. ഡൽഹി, മുംബൈ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും റോമിങ്ങിലും ഈ സേവനം ലഭ്യമാകും. ഏഴു ദിവസമാണ് ഓഫറിന്റെ കാലാവധി. നിലവിലുള്ള 39 രൂപയുടെ ഓഫർ പിൻവലിച്ച് 15 മുതൽ ഓഫർ പ്രാബല്യത്തിൽ വരും.