Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാജയപ്പെട്ട സ്റ്റാർട്ടപ്പുകൾക്കു ഫണ്ടിങ് സാധ്യത

startup-ideas-1

തിരുവനന്തപുരം∙ പരാജയപ്പെട്ട സ്റ്റാർട്ടപ്പുകൾക്കും ഫണ്ടിങ് സാധ്യത തുറന്ന് സ്റ്റാർട്ടപ്പ് മിഷൻ. സംരഭകർക്കു സർക്കാർ നൽകുന്ന ഐഡിയ ഗ്രാന്റുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണു പരാജയപ്പെട്ട സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണയെക്കുറിച്ചു വ്യക്തമാക്കുന്നത്. സംരഭമാണു സംരഭകനല്ല പരാജയപ്പെടുന്നത് എന്ന സ്റ്റാർട്ടപ്പ് നയത്തിന്റെ ചുവടുപിടിച്ചാണു തീരുമാനം. ഐഡിയ ഗ്രാന്റിൽ ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കുന്നതിനു വിലക്കുണ്ടാകില്ല.

രണ്ടു മുതൽ 12 ലക്ഷം രൂപ വരെയാണ് ഐഡിയ ഗ്രാന്റായി നൽകുന്നത്. അക്കാദമിക്–വ്യവാസായ–സർക്കാർ തലത്തിലുള്ള മൂന്നുപേരടങ്ങിയ കമ്മിറ്റിയാകും അപേക്ഷകൾ പരിഗണിക്കുക.

കഴിഞ്ഞ ഒരു വർഷം 1,200 അപേക്ഷകളാണ് സ്റ്റാർട്ടപ്പ് മിഷനിലെത്തിയത്. ഇതിൽ 105 സ്റ്റാർട്ടപ്പുകൾ തിരഞ്ഞെടുക്കപ്പെട്ടു. ആശയം സമർപ്പിക്കുന്ന ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ രണ്ടുലക്ഷം രൂപ വിവിധ ഗഡുക്കളായി നൽകും. ആശയം രൂപപ്പെടുത്താനുള്ള തുകയാണിത്. അടുത്തഘട്ടത്തിൽ ഉൽപന്നം നിർമിക്കാനായി ബാക്കി തുക നൽകും. രണ്ടും കൂടി ഏഴുലക്ഷം രൂപയിൽ താഴെയായിരിക്കും. മൂന്നാംഘട്ടത്തിൽ സ്റ്റാർട്ടപ്പുകൾക്ക് ഉൽപന്നത്തിന്റെ വിപണനസാധ്യതകൾക്കായി അടുത്ത ഗഡു നൽകും. മൂന്നുഘട്ടവും ചേർന്ന് 12 ലക്ഷം രൂപയാണു പരമാവധി ഒരു സ്റ്റാർട്ടപ്പിനു ലഭിക്കുക. ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ തുക അനുവദിക്കൂ.