Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎൻബിക്ക് റെക്കോർഡ് നഷ്ടം

Punjab National Bank

ന്യൂഡൽഹി ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 13,416.91 കോടി രൂപയുടെ റെക്കോർഡ് നഷ്ടമുണ്ടായെന്ന റിപ്പോർട്ടുകളെത്തുടർന്ന് പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പിഎൻബി) ഓഹരികൾക്ക് ആറു ശതമാനം വിലയിടിവ്. ബാങ്കിന്റെ ഓഹരി മൂല്യത്തിൽ 938 കോടിയുടെ ഇടിവുണ്ടായി. 12,740.93 കോടിയാണ് ഇപ്പോഴത്തെ മൂല്യം. വായ്പത്തട്ടിപ്പു കാരണമാണ് ബാങ്കിന് ഇത്രവലിയ നഷ്ടമുണ്ടായത്. ബാങ്ക് 2016–17 സാമ്പത്തിക വർഷം നാലാം പാദത്തിൽ 262 കോടി ലാഭമുണ്ടാക്കിരുന്നു.