Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപയും താഴോട്ട്

rupee-fall

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് 56 പൈസയുടെ ഇടിവ്. ഈ വർഷം ഒരു ദിവസം നേരിടുന്ന രണ്ടാമത്തെ വലിയ ഇടിവാണിത്. 68.07 രൂപ വരെയെത്തിഇന്നലത്തെ ഡോളർ വിനിമയ നിരക്ക്. 16 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2017 ജനുവരി 24ന് ഡോളറിന് 68.15 രൂപ നിരക്കു വന്നതിനു ശേഷം എറ്റവും മോശപ്പെട്ട സ്ഥിതി. വാണിജ്യ സന്തുലനക്കമ്മി, നേരിട്ടുള്ള വിദേശ നിക്ഷേപത്തോതിലെ ഇടിവ് എന്നിവയ്ക്കൊപ്പം കൂടിയ രാജ്യാന്തര എണ്ണവിലയും ചേർന്നാണ് രൂപയെ  വീഴ്ത്തിയത്.