Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനനികുതി വരുമാനത്തിൽ വൻവർധന

fuel-price-petrol

തിരുവനന്തപുരം∙ പെട്രോൾവില ലീറ്ററിന് 80 രൂപ കടക്കുമ്പോൾ ഇന്ധനനികുതി ഇനത്തിൽ സംസ്ഥാനസർക്കാരിന്റെ വരുമാനത്തിലും വൻവർധന. 600 കോടിരൂപയാണ് പ്രതിമാസം ലഭിക്കുന്ന ശരാശരി ഇന്ധന നികുതി. ഫെബ്രുവരിയിലെ വരുമാനം 669 കോടി രൂപയാണ്. മാർച്ചിലെ വരുമാനം 1,182 കോടി. കെജിഎസ്ടി ചട്ടം 63 അനുസരിച്ച് ഏപ്രിൽ മാസത്തിലെ തുകയുടെ 90% മാർച്ചിൽ ഈടാക്കുന്നതിനാലാണ് തുക ഉയർന്നതെന്നു ജിഎസ്ടി സെൽ അധികൃതർ വ്യക്തമാക്കുന്നു. 

ഇന്ധനവില ഇനിയും ഉയരുകയാണെങ്കിൽ സംസ്ഥാന സർക്കാരിനു ലഭിക്കുന്ന അധികനികുതി കുറയ്ക്കുന്ന കാര്യം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.