Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപയുടെ കരുത്തിൽ ഓഹരി തിളങ്ങി

BSE

മുംബൈ ∙ തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയിൽ ഉണർവ്. രൂപയുടെ മൂല്യം ഉയർന്നതും, ആഭ്യന്തര ധന സ്ഥാപനങ്ങൾ ഓഹരി വാങ്ങിക്കൂട്ടിയതുമാണ് കാരണം.

സെൻസെക്സ് 261.76 പോയിന്റ് കൂടി 34,924.87 ലും നിഫ്റ്റി 91.30 പോയിന്റ് ഉയർന്ന് 10,605.15 ലും എത്തി. ഈ ആഴ്ച സെൻസെക്സിൽ ഉണ്ടായ വർധന 76.57 പോയിന്റ്. ആഭ്യന്തര ധന സ്ഥാപനങ്ങൾ 1480 കോടിയുടെയും വിദേശ ധന സ്ഥാപനങ്ങൾ 702 കോടിയുടെയും ഓഹരികൾ വ്യാഴാഴ്ച വാങ്ങി.

നേട്ടം കൊയ്ത പ്രമുഖ സെക്ടറുകൾ: മെറ്റൽ 2.20%, ഓട്ടമൊബീൽ 1.70%, പിഎസ്‌യു 1.42%, പവർ 1.37%, റിയൽറ്റി 1.27%, ബാങ്കെക്സ് 1.02%. ഏഷ്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.