Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്ട്രോണിക് വോലറ്റ്: ആധാർ സൗകര്യം റദ്ദാക്കി

Adhar

ന്യൂഡൽഹി ∙ മൊബിക്വിക്, ഫോൺപേ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വോലറ്റുകൾക്ക് ഉപയോക്താക്കളുടെ ഐഡന്റിറ്റി ഉറപ്പാക്കാനായി ആധാർ ഡേറ്റാബേസ് ഉപയോഗിക്കാൻ നൽകിയിരുന്ന സൗകര്യം റദ്ദാക്കി.

ബാങ്കുകൾക്കും, പേയ്മെന്റ് ബാങ്ക് ലൈസൻസുള്ളവർക്കും മാത്രമേ ഇനി ആധാർ ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ നടത്താൻ കഴിയൂ. മറ്റുള്ള ഡിജിറ്റൽ വോലറ്റുകൾക്ക് ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യുഐഡിഎഐ (ആധാർ) പുതിയ ഉത്തരവിറക്കിയത്. പേയ്ടിഎം പോലെയുള്ള പേയ്മെന്റ് ബാങ്കുകൾക്ക് ഇതു ബാധകമല്ല.

റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ഡിജിറ്റൽ വോലറ്റ് കമ്പനികൾ ഉപയോക്താക്കളുടെ ഐഡന്റിറ്റി ഉറപ്പാക്കണം എന്ന നിർദേശമുണ്ടായിരുന്നു. ഇതിനായി എളുപ്പമുള്ള മാർഗമെന്ന നിലയിൽ ആധാർ ആയിരുന്നു ഉപയോഗിച്ചിരുന്നത്.