Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അംബാനിക്കു ശമ്പളം കൂടുന്നില്ല; 15 കോടി മാത്രം

Mukesh-Ambani

ന്യൂഡൽഹി ∙ മുകേഷ് അംബാനിക്ക് തുടർച്ചയായി പത്താം വർഷവും ശമ്പളവർധനയില്ല! 2008–09 മുതൽ 15 കോടി രൂപയാണു വാർഷിക ശമ്പളവും വിവിധ അലവൻസുകളുമായി റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നു ചെയർമാൻ അംബാനി കൈപ്പറ്റുന്നത്. കമ്പനി മേധാവികളുടെ വമ്പൻ ശമ്പളം ചർച്ചയായ വേളയിലാണ് 2009ൽ അംബാനി തന്റെ ശമ്പളം 15 കോടി രൂപ കവിയരുതെന്നു നിശ്ചയിച്ചത്. കമ്പനിയിലെ മറ്റെല്ലാ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെയും ശമ്പളം വർഷംതോറും പുതുക്കിയെങ്കിലും മുകേഷ് 15 കോടിയിൽത്തന്നെ നിന്നു.

അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖിൽ ആർ. മെസ്‌വാനി, ഹിതാൽ ആർ. മെസ്വാനി എന്നീ ഡയറക്ടർമാർ കഴിഞ്ഞ വർഷം 20 കോടി രൂപ വീതമാണു കൈപ്പറ്റിയത്. 2017–18ൽ മുകേഷ് അംബാനിക്ക് ശമ്പളം + അലവൻസ് 4.49 കോടി, കമ്മിഷൻ 9.53 കോടി, മറ്റ് ആനുകൂല്യങ്ങൾ 27 ലക്ഷം എന്നിങ്ങനെയാണു ലഭിച്ചത്.

related stories