Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരത് പെട്രോളിയത്തിന്റെ ഗ്രാന്റ് നാല് സ്റ്റാർട്ടപ്പുകൾക്കു കൂടി

തിരുവനന്തപുരം∙ ആൾനൂഴികൾ ശുചിയാക്കുന്ന യന്ത്രമനുഷ്യനെ നിർമിച്ച ജെൻ റോബട്ടിക്സ് ഉൾപ്പെടെ, കേരള സ്റ്റാർട്ടപ് മിഷനിലെ നാല് സ്റ്റാർട്ടപ്പുകൾക്കു കൂടി എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയത്തിന്റെ ഗ്രാന്റ്. ശാസ്ത്ര റോബട്ടിക്സ്, വേഫർ ചിപ്സ്, നവ ഡിസൈൻസ് എന്നിവയാണ് അർഹത നേടിയ മറ്റു സ്റ്റാർട്ടപ്പുകൾ. സ്റ്റാർട്ടപ് മിഷൻ സിഇഒ: ഡോ. സജി ഗോപിനാഥിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ബിപിസിഎൽ അധികൃതരും സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികളും കരാറിൽ ഒപ്പുവച്ചു.