Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട് സിറ്റി കൊച്ചി: പുതിയ സൗകര്യങ്ങൾ 2020 മുതൽ

smart-city

തിരുവനന്തപുരം ∙ സ്മാർട് സിറ്റിയിൽ ഉയരുന്ന ഐടി സൗകര്യങ്ങളുടെ കൈമാറ്റം 2020ൽ ആരംഭിച്ച് 2021ൽ പൂർത്തിയാകും. വിവിധ കോ–ഡവലപ്പർമാരുടേതായി 61 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളാണ് ഉയരുന്നത്. കൊച്ചി സ്മാർട് സിറ്റി കോ-ഡവലപ്പർ പദ്ധതികളുടെ നിർമാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം അവലോകനം ചെയ്തപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതി പ്രദേശത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. 37 ലക്ഷം ചതുരശ്രയടി ലക്ഷ്യമിടുന്ന സാൻഡ്സ് ഇൻഫ്ര ഐടി മന്ദിരത്തിന്റെ നിർമാണം 43 ശതമാനവും നാല് ലക്ഷം ചതുരശ്രയടിയുടെ മറാട്ട്് ഗ്രൂപ്പ് ഐടി മന്ദിരം 20 ശതമാനവും പൂർത്തിയായി. പ്രസ്റ്റിജ്് ഗ്രൂപ്പിന്റെ രണ്ട്് ഐടി ടവറുകളിൽ ഒന്നിന്റെ പൈലിങ്് ജോലികൾ ആരംഭിച്ചിട്ടുണ്ട്്.

രണ്ടാം ടവറിന്റെ നിർമാണം നാല്് മാസത്തിനകം ആരംഭിക്കും. 2020ൽ 61 ലക്ഷം ചതുരശ്രയടി എന്ന ലക്ഷ്യം സ്മാർട് സിറ്റിക്ക്് കൈവരിക്കാനാകുമെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. ഹോട്ടലുകളും പാർപ്പിടങ്ങളും ഉൾപ്പെടുന്ന സാമൂഹിക സൗകര്യങ്ങൾ സ്ഥാപിക്കാൻ സ്ഥല പരിശോധനയ്ക്കായി നിക്ഷേപകർ എത്തുന്നുമുണ്ട്.

സ്മാർട്് സിറ്റിയിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ഏജൻസികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സിഇഒ മനോജ് നായർ അറിയിച്ചു.